അർപ്പണ മനോഭാവത്തോടെ കർത്താവിനെ സേവിച്ചു വന്നിരുന്ന പാസ്റ്റർ മിന്റു കുമാർ സുവിശേഷം നിമിത്തം അനേകം ശോധനകളിൽ കൂടി കടന്നു പോകേണ്ടി വന്നു. തന്റെ ഭാര്യയോടും മൂന്നു മക്കളോടും കൂടെ- ഒരു മകളും രണ്ട് ആൺമക്കളും- ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ കർത്താവിനെയും അവിടുത്തെ കൽപ്പനകളെയും വിശ്വസ്തമായി പിന്തുടർന്നുകൊണ്ടിരുന്നു.
എന്നിരുന്നാലും, പീഡനം ശക്തമായി പിടിമുറുക്കിയതോടെ അവരുടെ വിശ്വാസയാത്ര വളരെ വേദനാജനകമായ ഒരു ഘട്ടത്തിലേക്ക് തിരിയുകയും അതവരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആത്മീയ യാത്ര വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്; തന്റെ പിതാവ് അത്ഭുതകരമായ രോഗസൗഖ്യം അനുഭവിക്കുകയും കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുകയും ചെയ്ത നാൾമുതൽ. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കർത്താവിനെ പൂർണ ഹൃദയത്തോടെ സേവിക്കുകയും തന്നെ ബൈബിൾ പഠിപ്പിക്കുന്നതിന് വേണ്ടി ഒരു പാസ്റ്ററെ ഭരമേൽപ്പിക്കുകയും ചെയ്തു. പാസ്റ്റർ മിന്റു പിന്നീട് ഒരു വർഷത്തെ ബൈബിൾ കോഴ്സ് പഠിക്കുകയും പൂർണ്ണ സമയ സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും പീഡനം വർദ്ധിച്ചത് തന്നെ ശുശ്രൂഷയിൽ നിന്ന് പിൻ വാങ്ങുവാൻ നിർബന്ധിതനാക്കി.
മുൻപൊരിക്കൽ തന്റെ ഒരു പ്രയത്നം നിമിത്തം സാഹചര്യം വഷളാകുകയും പിന്നീട് തന്റെ സ്വയം സുരക്ഷയ്ക്ക് വേണ്ടി ആ സ്ഥലങ്ങൾ സന്ദർശിക്കുന്നത് നിർത്തൽ ചെയ്യുവാൻ പ്രാദേശിക വിശ്വാസികൾ ആവശ്യപ്പെടുകയും ചെയ്തു. തൽഫലമായി തന്റെ എല്ലാ സാമ്പത്തിക സഹായങ്ങളും പൂർണമായും നിലച്ചു. പാസ്റ്റർമാർ നിലനിൽക്കുന്നത് അവരുടെ വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന സ്തോത്രകാഴ്ചയിൽ നിന്നാണ്. സഭകൾ പൂട്ടപ്പെടുകയും തന്റെ യാത്രക്ക് ഏറ്റവും അനിവാര്യമായ മോട്ടോർ ബൈക്കിന്റെ ലോൺ അടയ്ക്കാൻ കഴിയാതെ താൻ ബുദ്ധിമുട്ടുകയും ചെയ്തു. തന്റെ റൂമിന്റെ വാടക പോലും അടയ്ക്കുവാൻ കഴിഞ്ഞില്ല.
മുന്നൂറിൽ അധികം പേർ കടന്നുവന്നുകൊണ്ടിരുന്ന ഒരു കൂട്ടായ്മയുടെ നേതൃത്വം വഹിക്കുകയായിരുന്നു പാസ്റ്റർ മിന്റു. എന്നാൽ സങ്കടകരം എന്ന് പറയട്ടെ, തന്റെ സ്വന്തം ബന്ധുവും ഒരു രാഷ്ട്രീയ സംഘടനയുടെ വക്താവുമായിരുന്ന ഒരു വ്യക്തി തന്നെ മതപരിവർത്തന കുറ്റം ചുമത്തി ഒറ്റുകൊടുക്കുകയും ചെയ്തു. ഒരു ദിവസം, അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ട് വിശ്വാസികളും പ്രാർത്ഥനയ്ക്കായി ഒരു ഭവനത്തിൽ കൂടിയപ്പോൾ ഒരു കൂട്ടം ആളുകൾ വീടിനകത്തേക്ക് ഇരച്ചു കയറി. സ്തോത്രകാഴ്ച ശേഖരിച്ചുകൊണ്ടിരുന്ന സമയത്ത് അവർ ഉള്ളിൽ പ്രവേശിച്ച് കുറ്റാരോപണങ്ങൾ നടത്തുകയും അദ്ദേഹത്തെയും കൂടെ 8 മുതൽ 10 വരെ വിശ്വാസികളെയും വലിച്ചിഴച്ചുകൊണ്ട് പോയി കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. മറ്റുള്ളവരെ വിട്ടയച്ചെങ്കിലും പാസ്റ്റർ മിന്റു ജയിലിൽത്തന്നെ തുടർന്നു ; അദ്ദേഹത്തിന് എതിരായി ഒരു കേസ് ഫയൽ ചെയ്തിരുന്നു.
ഇന്നും ഫണ്ടിന്റെ അഭാവത്താൽ ആ കേസ് ഒത്തുതീർക്കാൻ കഴിയാതെ അങ്ങനെ തന്നെ തുടരുന്നു. ഒരു ക്രിസ്ത്യൻ അഡ്വക്കേറ്റ് ഈ കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടി അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇതിന്റെയെല്ലാം മധ്യത്തിൽ ആ കുടുംബം ഈ പ്രതിസന്ധിഘട്ടത്തിൽ അവരോടൊപ്പം നിന്ന പേർസിക്യുഷൻ റിലീഫ് കുടുംബത്തോട് അവരുടെ പ്രാർത്ഥനയ്ക്കും സാമ്പത്തിക സഹായത്തിനും നന്ദി പറയുന്നു. എന്നിരുന്നാലും അവർക്ക് വളരെ ആവശ്യം ഉണ്ട്. പാസ്റ്റർ മിന്റു തന്റെ കഷ്ടതകളെക്കുറിച്ച് സംസാരിച്ചപ്പോൾ തന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകുകയും ഹൃദയം സങ്കടത്താൽ വിങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.
പാസ്റ്റർ മിന്റു വളരെ ഞെരുക്കമുള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് കടന്നു പോകുന്നത്. ആ പ്രദേശത്തെ സഭകൾ അടയ്ക്കപ്പെട്ടത് കൊണ്ട് തന്റെ കുടുംബത്തിന്റെ വരുമാനം നിലയ്ക്കുകയും അതു തന്റെ മൂന്നു കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ കഷ്ടപ്പാടുകൾ സഹിക്കവയ്യാതെ തന്റെ ഭാര്യ വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുവാൻ ചിന്തിക്കുകയും ചെയ്തു.
വിശപ്പ് ഒരു ദൈനംദിന പോർവിളിയും രാത്രികാലങ്ങളിൽ ഒട്ടിയ വയറുമായി ഉറങ്ങുന്നത് പതിവായും മാറി. അദ്ദേഹം ഞങ്ങളോട് സംസാരിച്ച ദിവസം ഒരു വിശ്വാസി ആഹാരം കൊടുത്തിരുന്നു എങ്കിലും ഈ സംഘർഷം ദിനംതോറും തുടരുന്നു. പാസ്റ്റർ മിന്റു കുടുംബത്തെ പുലർത്തുന്നതിന് വേണ്ടി ഒരിക്കൽ ജോലി ചെയ്യുന്നുണ്ടായിരുന്നു എങ്കിലും തുടർച്ചയായിട്ടുള്ള പീഡനം എല്ലാ ജീവിതമാർഗങ്ങളെയും ഇല്ലാതെയാക്കി.
പാസ്റ്റർ മിന്റുവിനെയും കുടുംബത്തെയും പുനരധിവസിപ്പിക്കാൻ ആവശ്യമായതെല്ലാം പെർസിക്യൂഷൻ കുടുംബം തങ്ങളാൽ ആവോളം ചെയ്യുന്നുണ്ട്. ഉടനടി ആവശ്യമായതെല്ലാം അവർ നൽകിയിട്ടുണ്ട്. പാസ്റ്റർ മിന്റു ഒരു പച്ചക്കറി കച്ചവടം നടത്തിക്കൊണ്ട് കർത്താവിനെ തുടർന്നും സേവിച്ചു പോരുവാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു കഥ മാത്രമാണ്, എന്നാൽ പാസ്റ്റർ മിന്റുവിനെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് വ്യക്തികളുണ്ട്. കഷ്ടം അനുഭവിക്കുന്ന വിശുദ്ധന്മാരുടെ സ്ഥിതി സഭ വളരെ ഗൗരവത്തോടെ എടുക്കണം; നമുക്ക് ദൈവസഭയെ അവഗണിക്കുവാൻ കഴിയുകയില്ല.
എല്ലാ സഭാ നേതാക്കന്മാരും നിർബന്ധമായും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ ഈ പീഡനം അനുഭവിക്കുന്ന വിശുദ്ധന്മാർക്ക് വേണ്ടി ഇടുവിൽ നിൽക്കണം- നിങ്ങളുടെ പ്രാർത്ഥനയാണ് അവർക്ക് ഓട്ടം പൂർത്തിയാക്കുവാൻ മതിയായ ഇന്ധനം.
” നിങ്ങൾ ലോകത്തിൽ നിന്ന് വ്യത്യസ്തരും കർത്താവിനോട് സദൃശ്യരും ആണെങ്കിൽ, നിങ്ങൾ കഷ്ടം അനുഭവിക്കുവാൻ യോഗ്യതയുള്ളവരാണ്” – ബ്രദർ ഷിബു തോമസ്, സ്ഥാപകൻ, പെർസിക്യൂഷൻ റിലീഫ്
DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020