ചത്തീസ്ഗഡിലെ ദംധരിയി ജില്ലയിൽ പാസ്റ്റർ മർദ്ദിക്കപ്പെട്ടു

ചത്തീസ്ഗഡിലെ ദംധരിയി ജില്ലയിൽ പാസ്റ്റർ മർദ്ദിക്കപ്പെട്ടു ചത്തീസ്ഗഡിലെ ദംധരിയിൽ ഒരു പ്രാർത്ഥന യോഗത്തിനായി എത്തിച്ചേർന്ന പാസ്റ്റർ വർഗീസ് ചാക്കോ ക്രൂരമായി മർദ്ദിക്കപ്പെട്ടു. തലക്കു മുറിവുകൾ നിമിത്തം ഇപ്പോൾ വളരെ വേദനയിൽ ആയിരിക്കുന്ന പാസ്റ്റർ ഇത്രയും വേഗത്തിൽ സുഖം പ്രാപിക്കാൻ ദൈവ ജനം പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള പാസ്റ്റർ ശൈലേഷ് കുമാറിനായി പ്രാർത്ഥിക്കുക

പെർസിക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥന അപേക്ഷ : മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള പാസ്റ്റർ ശൈലേഷ് കുമാറിന് ഇന്നലെ വളരെ മോശമായി മർദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സമ്പൂർണ്ണ സൗഖ്യത്തിനായി ദൈവസഭ പ്രാർത്ഥിക്കുക. പീഡിപ്പിക്കപ്പെട്ട സഭയ്‌ക്കായുള്ള ഹെൽപ്പ്‌ലൈൻ: 1800-1234-461 തീയതി 25/03/24

അധികാരികൾക്കായി പ്രാർത്ഥിക്കുക

പീഡനത്തിനിരയായവർക്ക് പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 15 ഫെബ്രുവരി 2024 അധികാരികൾക്കായി പ്രാർത്ഥിക്കുക ”എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകലഅധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.“ ‭‭1. തിമൊഥെയൊസ്‬ ‭2‬:‭1‬-‭2‬ ധ്യാനിക്കാം സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം നയിക്കാനുള്ള ഒരു മാർഗമാണ് കർത്താവ് ഇവിടെ നമ്മെ പഠിപ്പിക്കുന്നത്. രാജാക്കന്മാർക്കും നേതാക്കന്മാർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് അതിനുള്ള മാർഗ്ഗം. ഇത് […]

ക്ഷമയ്ക്കായി മധ്യസ്ഥത വഹിക്കുക

പീഡനത്തിനിരയായവർക്ക് പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 12 ഫെബ്രുവരി 2024   ക്ഷമയ്ക്കായി മധ്യസ്ഥത വഹിക്കുക “എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.“ ലൂക്കൊസ്‬ ‭23‬:‭34‬   ധ്യാനിക്കാം തന്നെ ഉപദ്രവിച്ച യഹൂദൻമാരോട് ക്ഷമിക്കാനായി യേശു പ്രാർത്ഥിച്ചു. തന്റെ കാൽച്ചുവടുകൾ പിൻപറ്റുവാൻ വേണ്ടിയാണ് അവൻ ഈ വാക്കുകൾ പറഞ്ഞത്. ഈ വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൻ തന്റെ നിരുപാധികമായ സ്നേഹത്തെ പ്രദർശിപ്പിച്ചു. […]

പ്രതീക്ഷയിൽ ലജ്ജയില്ല

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 11 ഫെബ്രുവരി 2024 പ്രതീക്ഷയിൽ ലജ്ജ ഇല്ല. ”പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.“ ‭‭റോമർ‬ ‭5‬:‭5‬ *ധ്യാനിക്കാം*. ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയുടെ ഉറപ്പ് നമുക്ക് ദൈവസ്നേഹത്തിലൂടെയാണ് ലഭിക്കുന്നത്. ദൈവത്തിൽ പ്രത്യാശിക്കുന്നവർ ലജ്ജിക്കുകയില്ല, കാരണം നാം വീണ്ടും ജനിച്ച നിമിഷം മുതൽ ദൈവത്തിന്റെ സ്നേഹം പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകരപ്പെട്ടിരിക്കുന്നു. ദൈവസ്നേഹത്തിന്റെ പരിപൂർണതയാണ് ദൈവത്തിന്റെ ആത്മാവ്. അവന്റെ സ്നേഹം നിരുപാധികവും ശാശ്വതവുമാണെന്ന് […]

അനുരഞ്ജനം

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 10 ഫെബ്രുവരി 2024 അനുരഞ്ജനം ”ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.” ഉല്പത്തി‬ ‭33‬:‭4‬ ധ്യാനിക്കുക. ഈ കൂടിക്കാഴ്ചയെക്കുറിച്ച് യാക്കോബ് തികച്ചും ആശങ്കാകുലനായിരുന്നു, എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്ക് അറിയാത്ത അവസ്ഥ; അവന്റെ ജീവൻ അപകടത്തിലായേക്കാമെന്ന് തനിക്കറിയാമായിരുന്നു. ഏശാവ് അവനെ കൊല്ലാൻ ആഗ്രഹിച്ചതുകൊണ്ടാണ് ലാബാനിലേക്ക് തനിക്ക് ആദ്യം ഓടിപ്പോകേണ്ടി വന്നത്. മേൽപ്പറഞ്ഞ വാക്യത്തിലെ സന്ദർഭം അത്തരമൊരു പ്രത്യേക നിമിഷമാണ്; എന്നാൽ […]

ദൈവത്തെ മുഖാമുഖം കാണുക

പീഡനത്തിനിരയായവർക്ക് പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 9 ഫെബ്രുവരി 2024 ദൈവത്തെ മുഖാമുഖം കാണുക ”ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.“ ഉല്പത്തി‬ ‭32‬:‭30‬   ധ്യാനിക്കാം. യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം നിമിത്തം ഏകാന്തതയും തിരസ്കരണവും പീഡനങ്ങളും പരീക്ഷണങ്ങളുമെല്ലാം അനുഭവിക്കുന്ന സമയങ്ങളിൽ ദൈവത്തിന്റെ മുഖം കാണുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ അതേ സ്ഥലത്തെ “പെനിയൽ” ആക്കി മാറ്റാൻ കർത്താവിന് കഴിയും. യാക്കോബ് […]

മാറ്റപ്പെട്ട വ്യക്തിത്വം

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 8 ഫെബ്രുവരി 2024 മാറ്റപ്പെട്ട വ്യക്തിത്വം ”നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.“ ‭‭ഉല്പത്തി‬ ‭32‬:‭28‬ ധ്യാനിക്കാം. ഒരു വഞ്ചകനായാണ് യാക്കോബ് അറിയപ്പെട്ടിരുന്നത്. ദൈവവുമായി മല്ല് പിടിച്ച്, അവസാനം വന്നപ്പോൾ ദൈവം അവനു ഇസ്രായേൽ എന്ന പുതിയ പേര് നൽകി. ഇസ്രായേൽ എന്നാൽ “ദൈവം ഭരിക്കുന്നു” എന്നാണർത്ഥം. നാം യേശുവിന്റെ അനുയായികളാകുമ്പോൾ, നാം ഒരു […]

യഥാർത്ഥ കഥ ഇനിയും ആരംഭിച്ചിട്ടില്ല!

യഥാർത്ഥ കഥ ഇനിയും ആരംഭിച്ചിട്ടില്ല! ”അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും…. ചിതറിപ്പോയി.“ ‭‭അപ്പൊ. പ്രവൃത്തികൾ‬ ‭8‬:‭1‬ ‭ ധ്യാനിക്കാം. അപ്പോസ്തല പ്രവൃത്തികൾ 8:1 -ൽ രേഖപ്പെടുത്തിയിട്ടുള്ളത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ചിതറിച്ച ആദ്യത്തെ പീഡനമായി നാം കാണുന്നു. എന്നാൽ സാത്താൻ നശിപ്പിക്കാൻ ആഗ്രഹിച്ച സുവിശേഷം യേശു കൽപ്പിച്ചതുപോലെ എല്ലായിടത്തും പ്രസംഗികപ്പെട്ടു! അങ്ങനെ തിന്മയിൽ നിന്ന് നന്മ പുറത്തുവന്നു! പീഡനം ഒരു തടസ്സമാണെന്നാണ് അവർ കരുതിയെങ്കിലും ദൈവം അതിനെ അസാധുവാക്കുകയും […]

സകലവും കർത്താവിനു വേണ്ടി

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 4 ഫെബ്രുവരി 2024 സകലവും കർത്താവിനു വേണ്ടി ”ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.“1. രാജാക്കന്മാർ‬ ‭18‬:‭4‬ ‭ ധ്യാനിക്കാം. കർത്താവിനെ ഭയപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഒബദ്യാവ്, ആ ഒബദ്യാവിനെ നമ്മുടെ കർത്താവ് ഇസബേലിൽ നിന്ന് എങ്ങനെ സംരക്ഷിച്ചുവെന്ന് നോക്കൂ! നമ്മൾ എവിടെയാണെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്! എന്നാൽ ദൈവത്തിന് നിങ്ങൾക്കായി ഒരു […]

ദൈവത്തിന്റെ കരങ്ങളിൽ

3 ഫെബ്രുവരി 2024 പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് പ്രതിദിന മന്ന ദൈവത്തിന്റെ കരങ്ങളിൽ ”ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽഅമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.“1രാജാക്കന്മാർ 18:4 ധ്യാനിക്കാം. ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. നമ്മുടെ ശത്രുക്കൾ പോലും അവൻ്റെ കൈകളിലാണ്. അതിനാൽ, നാം നമ്മുടെ ശത്രുക്കളെ ഭയപ്പെടേണ്ടതില്ല. പ്രവാചകന്മാർ കരുതി അവർ തങ്ങളുടെ ശത്രുവായ ഈസബെലിൻ്റെ കാരുണ്യത്തിലാണെന്ന്. എന്നാൽ ഒരിക്കലും സാധ്യതയില്ലാത്ത കാര്യങ്ങൾ സംഭവിച്ചു! തങ്ങളെ സഹായിക്കാൻ […]

അത്ഭുതം പ്രവർത്തിക്കുന്ന ശക്തി

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് പ്രതിദിന മന്ന 2 ഫെബ്രുവരി 2024 അത്ഭുതം പ്രവർത്തിക്കുന്ന ശക്തി ”ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.“1. രാജാക്കന്മാർ‬ ‭18‬:‭4‬ ‭ ധ്യാനിക്കാം ഏതാനും വരികളിൽ പറഞ്ഞ ഒബദ്യാവിന്റെ കഥയിലൂടെ, ദൈവം തന്റെ ജനത്തിനായി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി കാണിക്കുന്നു. തന്റെ പ്രവാചകന്മാരുമായി ചങ്ങാത്തം കൂടാൻ, പീഡനത്തിന്റെ കേന്ദ്ര സ്ഥാനമായ അഹാബിന്റെ കൊട്ടാരത്തിൽ ദൈവം ഒബാദിയാവ് എന്ന […]

CALL TOLL FREE

1800-1234-461

Copyright © 2017 Persecution Relief | All rights reserved. Privacy Policy
Translate »
error: PR Says Content is Protected !!