അനുരഞ്ജനം

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന
10 ഫെബ്രുവരി 2024

അനുരഞ്ജനം

”ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.” ഉല്പത്തി‬ ‭33‬:‭4‬

ധ്യാനിക്കുക.
ഈ കൂടിക്കാഴ്ചയെക്കുറിച്ച് യാക്കോബ് തികച്ചും ആശങ്കാകുലനായിരുന്നു, എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്ക് അറിയാത്ത അവസ്ഥ; അവന്റെ ജീവൻ അപകടത്തിലായേക്കാമെന്ന് തനിക്കറിയാമായിരുന്നു. ഏശാവ് അവനെ കൊല്ലാൻ ആഗ്രഹിച്ചതുകൊണ്ടാണ് ലാബാനിലേക്ക് തനിക്ക് ആദ്യം ഓടിപ്പോകേണ്ടി വന്നത്. മേൽപ്പറഞ്ഞ വാക്യത്തിലെ സന്ദർഭം അത്തരമൊരു പ്രത്യേക നിമിഷമാണ്; എന്നാൽ ഇവിടെയിത് ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും നിമിഷമാണ്. യാക്കോബ് ഏറ്റവുമധികം ഭയപ്പെട്ടിരുന് വ്യക്തി ഓടിവന്ന് തന്നെ ആലിംഗനം ചെയ്യുന്നു. എത്ര മനോഹരമായ രൂപാന്തരം!!
നമ്മെ ആലിംഗനം ചെയ്യാൻ ഓടിവരുന്ന ക്രിസ്തുവിന്റെ സ്നേഹത്താൽ വീണ്ടും ഒന്നിക്കുന്ന ഇതുപോലെയുള്ള നിമിഷങ്ങൾ പീഡകരുടെ ജീവിതത്തിൽ സംഭവിക്കേണ്ടതിനായി നമുക്ക് പ്രാർത്ഥിക്കാം.

സമർപ്പണം.
അനുരഞ്ജനത്തിന്റെ അത്ഭുതകരമായ സാക്ഷ്യങ്ങൾ ഉണ്ടാകേണ്ടതിന് പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നമുക്ക് തീരുമാനമെടുക്കാമോ?

പ്രാർത്ഥിക്കുക.
ക്രിസ്തുവിലുള്ള വിശ്വാസം മൂലം പീഡിപ്പിക്കപ്പെട്ട എല്ലാവരുടെയും ജീവനുവേണ്ടിയും അവരുടെ വിശ്വാസം മൂലം തകർന്ന കുടുംബങ്ങൾക്കുമായി നമുക്ക് പ്രാർത്ഥിക്കാം. ഈ സാഹചര്യത്തിലും ദൈവീക അനുരഞ്ജനങ്ങളും സാക്ഷ്യങ്ങളും ഉടലെടുക്കേണ്ടതിനായി നമുക്ക് പ്രാർത്ഥിക്കാം.

 

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ നിങ്ങൾക്ക് ചുറ്റും പീഡിപ്പിക്കപ്പെടുന്ന നിരവധി ആളുകൾ ഉണ്ട്. അവർ കർത്താവിനെ സേവിക്കുന്നത് തുടരുന്നതിന്, അവരുടെ ജീവിതത്തിൽ വിളി പൂർത്തീകരിക്കുന്നതിനായി ഈ ദൈനംദിന മന്ന കൈമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഈ സന്ദേശത്താൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾക്ക് എഴുതുക. കൂടാതെ, പീഡനത്തിനിരയായവർക്കായി നിങ്ങൾക്ക് ദിവസേനയുള്ള ദൈനംദിന മന്ന ആവശ്യമാണെങ്കിൽ, നിങ്ങളുടെ പേരും ജില്ലയും ഫോൺ നമ്പറും ഇഷ്ടപ്പെട്ട ഭാഷയും +91 9993200020 എന്ന നമ്പറിലേക്ക് ഞങ്ങൾക്ക് അയയ്ക്കുക.

ഷിബു തോമസ്,
സ്ഥാപകൻ, പെർസിക്യൂഷൻ റിലീഫ്



DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020

Leave a Reply

Your email address will not be published. Required fields are marked *