ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നും തന്ത്രശാസ്ത്രം അഭ്യസിച്ചിരുന്ന ഒരു ക്രൈസ്തവേതര കുടുംബത്തിൽ നിന്നാണ് അനിൽ വരുന്നത്. സൗഖ്യത്തിനായി പല വ്യക്തികളും അവരുടെ വീടിലേക്ക് ഒഴുകിയെത്താറുണ്ട്. എല്ലാ ചടങ്ങുകളും വളരെ കൃത്യമായി അനുഷ്ഠിക്കുന്ന ഒരു കുടുംബമായിരുന്നു അത്.
അഞ്ച് സഹോദരന്മാരിൽ രണ്ടാമനാണ് അനിൽ. ഒരു പെൺകുട്ടി വേണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുകയും അതിനുവേണ്ടി ചില കർമ്മങ്ങൾ ചെയ്യുകയും ചെയ്തു. അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു എങ്കിലും അവൾക്ക് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ അവൾ രോഗിയായി മരണപ്പെട്ടു. ഇത് മാതാപിതാക്കളെ തകർത്തു കളഞ്ഞു. അദ്ദേഹത്തിന്റെ അമ്മ മാനസികമായി അസ്വസ്ഥമാവുകയും അദ്ദേഹത്തിന്റെ പിതാവിന് കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു, അവർ എപ്പോഴും വിലപിച്ചു കൊണ്ടേയിരുന്നു. ഒന്നര വർഷങ്ങൾക്ക് ശേഷം, 2002 ൽ, ഒരു ബന്ധു അവരെ ഞായറാഴ്ച ആരാധനയ്ക്കായി ക്ഷണിച്ചു.
രണ്ടാമത്തെ ആഴ്ച ആ അമ്മ സൗഖ്യമാവുകയും സുബോധം പ്രാപിക്കുകയും ചെയ്തു; പിന്നീട് അദ്ദേഹത്തിന്റെ പിതാവിന് കാഴ്ചശക്തി ലഭിക്കുകയും ചെയ്തു, ഇപ്പോൾ അദ്ദേഹത്തിന് ബൈബിൾ വായിക്കുവാനും വാക്യങ്ങൾ തന്റെ മക്കൾക്ക് വിവരിച്ചു കൊടുക്കുവാനും കഴിയും.
2012 ൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ രാഹുൽ പൂർണ്ണസമയ സുവിശേഷ വേലയിൽ കർത്താവിനെ സേവിക്കുവാൻ തുടങ്ങി. അവർ അവരുടെ ഭവനം പ്രാർത്ഥനാ കൂടിവരവുകൾക്കായി തുറന്നു കൊടുത്തു.
തന്റെ കുടുംബത്തെ പോറ്റിപ്പുലർത്തേണ്ടതിനുവേണ്ടി അനിൽ ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു തുടങ്ങി. പതിനെട്ടാമത്തെ വയസ്സിൽ താൻ നന്നായി സമ്പാദിക്കുകയും അതുതന്നെ പലവിധത്തിലുള്ള അഡിക്ഷനുകളിലേക്ക് തള്ളിവിടുകയും ചെയ്തു. അത് മാതാപിതാക്കൾക്ക് ദുഃഖമായെങ്കിലും അവർ അനിലിനു വേണ്ടി തുടർച്ചയായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. 2014 ൽ തങ്ങളോടൊപ്പം ഒരു മൂന്നുദിന പ്രാർത്ഥനയ്ക്ക് ചേരുവാൻ മാതാപിതാക്കൾ അവനോട് ആവശ്യപ്പെട്ടു. ചെറുപ്പക്കാരനായ അനിൽ ആദ്യം എതിർത്തെങ്കിലും, ആഹാരം പാകം ചെയ്യാനുള്ള മടി കൊണ്ടും അവിടെ പുകവലിക്കുവാനും പുകയില ഉപയോഗിക്കുവാനും അവസരം ലഭിക്കും എന്നു വിചാരിച്ച് അവൻ അവരുടെ ഒപ്പം പോയി. മീറ്റിങ്ങിന്റെ ഇടയ്ക്ക് അവന് പുകവലിക്കുവാനോ പുകയില ഉപയോഗിക്കുവാനോ അവസരം ലഭിച്ചില്ല. മൂന്നാമത്തെ ദിവസം ഏറെ നൈരാശ്യത്തോടെ ” എന്റെ ജീവിതത്തെക്കുറിച്ച് നിന്റെ പദ്ധതി എന്താണ്? ” എന്ന അവൻ ദൈവത്തോട് ചോദിച്ചു. പരിശുദ്ധാത്മാവ് തന്റെ മേൽ വരികയും താൻ തനിക്ക് അറിയാത്ത ഭാഷ ഉരുവിടുവാനും തുടങ്ങി. അന്യഭാഷയിൽ സംസാരിച്ചുകൊണ്ട് താൻ മണിക്കൂറുകൾ തറയിൽ തന്നെ കിടന്നു. അദ്ദേഹം എഴുന്നേറ്റപ്പോൾ താൻ പൂർണ്ണമായും ഒരു പുതിയ വ്യക്തിത്വമായി തീർന്നിരുന്നു. പൊടുന്നനെ, ജലസ്നാനം എടുക്കുവാൻ താൻ തീരുമാനിച്ചു. ദൈവവചനത്തിന്റെ ആഴമായ അറിവ് ലഭിക്കേണ്ടതിന് വേണ്ടി താനൊരു ബൈബിൾ കോളേജിലേക്ക് പോയി. വചന പഠനം പൂർത്തീകരിച്ച ശേഷം തന്റെ മൂത്ത സഹോദരനോടൊപ്പം ശുശ്രൂഷയിൽ പ്രവേശിച്ചു. എന്നാൽ തന്റെ കുടുംബം താനൊരു ജോലി ചെയ്യണമെന്നും ഇപ്പോഴാണ് സമ്പാദിക്കാനുള്ള സമയമെന്നും അല്പം പ്രായമായ ശേഷം ശുശ്രൂഷയിൽ പ്രവേശിക്കാം എന്നും നിർദ്ദേശിച്ചു. എന്നാൽ അനില്‍ കർത്താവിനെ സേവിക്കുവാൻ ദൃഢ നിശ്ചയം എടുത്തിരുന്നു. തന്റെ ജീവിതത്തെ കുറിച്ചുള്ള ദൈവീകഉദ്ദേശ്യം താൻ മനസ്സിലാക്കി.
ആരംഭത്തിൽ 6-7 വ്യക്തികളെ വച്ച് 2016 ൽ താൻ സ്വന്തമായി ഒരു ശുശ്രൂഷ ആരംഭിച്ചു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തളർവാതത്തിൽ നിന്നും എയ്ഡ്സിൽ നിന്നും ആറു വയസ്സുള്ള ഒരു കുട്ടി മരണത്തിൽ നിന്നും വിടുവിക്കപ്പെട്ടതുകൊണ്ട് തന്റെ ശുശ്രൂഷ വളരുവാൻ തുടങ്ങി. താൻ ശുശ്രൂഷിക്കുമ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുമായിരുന്നു.
എന്നാൽ, 2017 ൽ, താനൊരു സഹോദരിയുടെ വീട്ടിൽ പ്രാർത്ഥനയ്ക്കായി പോയപ്പോൾ അവരുടെ ഭർത്താവ് മതപരിവർത്തനത്തിന്റെ പേരിൽ പരാതി നൽകി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പേർസിക്യൂഷൻ റിലീഫ് ഇടപെടുകയും നാലു മണിക്കൂറിനുള്ളിൽ തന്നെ വിട്ടയക്കുകയും ചെയ്തു.
2020 ൽ, സെക്ഷൻ 151 പ്രകാരം, തന്റെ അയൽവാസി തന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു എന്ന പേരിൽ തനിക്കും അമ്മക്കും എതിരായി പരാതി നൽകി. തന്റെ അമ്മയ്ക്ക് ബെയ്‌ൽ ലഭിക്കുകയും തന്നെ പോലീസ് സ്റ്റേഷനിൽ നിർത്തുകയും ചെയ്തു. പേർസിക്യൂഷൻ റിലീഫ് ഇതിനെപ്പറ്റി അറിയുകയും, ഫോൺ വിളിക്കുകയും ചെയ്തു; താൻ 24 മണിക്കൂറിനകം മോചിതനായി.
2024 ൽ, ക്രിസ്മസ് സർവീസിന് ഇടയിൽ, ഒരുപറ്റം സാമൂഹികവിരുദ്ധരായ ആളുകൾവന്ന് വീഡിയോ എടുക്കുകയും മതപരിവർത്തനത്തിന്റെ പേരിൽ പഴിചാർത്തുകയും ചെയ്തു. അവർ വാദ്യോപകരണങ്ങൾ തകർക്കുകയും, വീടുകളിൽ കയറി അലമാരകൾ തുറന്നു പാസ്ബുക്ക്, പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ, ആഭരണങ്ങൾ എന്ന വിലപ്പെട്ട വസ്തുക്കൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. അവർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പതിനേഴും പതിനാലും വയസ്സുള്ള രണ്ട് സഹോദരന്മാരെയും അടിക്കുകയും മന്ത്രങ്ങൾ ഉരുവിടുവാൻ ആവശ്യപ്പെടുകയും ചെയ്തു; എങ്കിലും ഒരു വാക്കുപോലും അവർ ഉരുവിട്ടില്ല.
തന്നെയും തന്റെ മാതാവിനെയും നാലു സഹോദരന്മാരെയും ഉൾപ്പെടുത്തി തന്റെ മുഴുവൻ കുടുംബാംഗങ്ങൾക്കും എതിരായി മതപരിവർത്തനത്തിനുള്ള കേസ് രജിസ്റ്റർ ചെയ്തു. 2020 ൽ തന്റെ പിതാവ് മരണപ്പെട്ടു. അതു തന്റെ മാതാവിന് സഹിക്കുവാൻ കഴിയാതെ താൻ ആശുപത്രിയിൽ ആയി. അനിൽ തന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “കർത്താവ് തിരിച്ചു തരാൻ കഴിയാത്തതായി ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല”.
പേർസിക്യൂഷൻ റിലീഫ് തങ്ങളാൽ സാധ്യമാകുന്ന എല്ലാ വിധത്തിലും അവരെ സഹായിച്ചു.
സാമൂഹികവിരുദ്ധരുടെ തുടർച്ചയായ ഭീഷണി നിമിത്തം പാസ്റ്റർ അനിൽ സ്വദേശം വിട്ട് തന്റെ ഭാര്യയോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറി . ശക്തമായ പീഡനങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നെങ്കിലും വിശ്വസ്തരായി നിന്ന ആദിമ സഭയെ ഓർത്ത് താൻ ധൈര്യപ്പെട്ടു. ഈ വേല തന്നെ ഭരമേൽപ്പിച്ചത് കർത്താവാണെന്നും അന്ത്യം വരെ കർത്താവ് തന്നെ നിലനിർത്തുമെന്നും താൻ ഉറച്ചു വിശ്വസിക്കുന്നു.
DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020