നഗരത്തിന്റെ ശബ്ദകോലാഹലത്തിൽ നിന്നും വേറിട്ട് സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ കനൗജ് ജില്ലയുടെ ഹൃദയഭാഗത്ത്, തന്റെ അചഞ്ചലമായ വിശ്വാസത്തിന് ദ്രുതഗതിയിൽ മുറിപ്പാടുകൾ ഏൽക്കേണ്ടിവന്ന ഒരു മനുഷ്യൻ ജീവിച്ചിരുന്നു. വളരെ ശാന്തനായ ഒരു കർത്തൃഭൃത്യനായിരുന്ന പാസ്റ്റർ സുനിൽകുമാർ തന്റെ പ്രായമായ മാതാവിനോടും ഭക്തയായ ഭാര്യയോടും രണ്ട് ചെറിയപൈതങ്ങളോടും തന്റെ ഇളയ സഹോദരനോടും ഒപ്പം ജീവിച്ചു പോന്നു. ദൈവത്തിന്റെ വചനം തന്റെ ഹൃദയത്തെ ജ്വലിപ്പിക്കുന്നതുവരെ താനൊരു സാധാരണ ജീവിതം നയിച്ചു വന്നു.
ഇതെല്ലാം ആരംഭിച്ചത് ഒരു വൃദ്ധയായ സ്ത്രീ തനിക്ക് സമ്മാനിച്ച ഒരു പുതിയ നിയമ ബൈബിളിൽ നിന്നാണ്. ലളിതമായ ഒരു പ്രവർത്തിയാണെങ്കിൽ പോലും അത് സുനിലിന്റെ ഹൃദയത്തിൽ വലിയ വിപ്ലവത്തിന് തിരികൊളുത്തി. ആ സമയത്ത് താനൊരു വിശ്വാസി അല്ലെങ്കിലും ദൈവത്തിന്റെ വചനം വളരെ ആർത്തിയോടെ താൻ ഭക്ഷിക്കുവാൻ തുടങ്ങി. ദൈവത്തിന്റെ വചനം തന്റെ കൈകളിൽ ജീവനായി പരിണമിച്ചു. തന്റെ കുടുംബം വിശ്വാസത്തിലേക്ക് വരുന്നതിനു മുൻപേതന്നെ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തെ സന്ധിച്ചിരുന്നു. നിരന്തരമായ പ്രാർത്ഥനയിലൂടെയും പരിശുദ്ധാത്മാവിന്റെ വിശേഷമായ ഇടപെടലിലൂടെയും സുനിൽ തന്റെ ജീവിതത്തെ യേശുവിനായി സമർപ്പിക്കുകയും ചെയ്തു.
തന്റെ ആവേശം ശ്രദ്ധിക്കപ്പെടാതെ പോയില്ല. തന്റെ ഗ്രാജുവേഷന് ശേഷം സുവിശേഷ വേലയിലേക്കുള്ള കർത്താവിന്റെ വിളി സുനിൽ അനുസരിച്ച് കേരളത്തിൽ വന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി പഠിച്ചു. തന്റെ കുടുംബത്തിന്റെ പ്രോത്സാഹനം കൊണ്ടും തന്റെ മേലുള്ള ആത്മിക അഗ്നിയുടെ നടത്തിപ്പുകൊണ്ടും താൻ തന്റെ സ്വന്തം നാട്ടിലേക്ക് കടന്നു പോവുകയും അവിടെ വളരെ ശക്തവും തീക്ഷ്‌ണവും ആത്മ നിറവിലുമുള്ള ഒരു സ്വതന്ത്ര സഭ താൻ ആരംഭിച്ചു. എന്നാൽ ആവേശം വൈരികളെ സൃഷ്ടിച്ചു.
ഒരു ദിവസം, കണ്ണുകളിൽ വിദ്വേഷവും മുഷ്ടികളിൽ ഉഗ്ര കോപവും നിറഞ്ഞ ഒരു കൂട്ടം തന്റെ ഭവനത്തിലേക്ക് ഇരച്ചു കയറി. അവർ തന്നെ നിഷ്ഠൂരമായി മർദ്ദിച്ചു – നഗരത്തിലൂടെ ഒരു കുറ്റവാളിയെപോലെ വലിച്ചിഴച്ചു കൊണ്ടുപോയി. ബൈബിൾ ചുമന്നുകൊണ്ടു നിന്ന കരങ്ങൾ ഇപ്പോൾ ബന്ധിക്കപ്പെട്ടതായി. അദ്ദേഹത്തെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന്റെ തീരുമാനത്തെയും തീക്ഷ്ണതയെയും തകർക്കുവാൻ ശ്രമിച്ചെങ്കിലും കോടതിയിൽ ഒരു ചെറിയ കുറ്റം പോലും തനിക്കെതിരെ കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല. താൻ ചെയ്ത ഒരേ ഒരു “കുറ്റം” ക്രിസ്തുവിനെ പ്രസംഗിച്ചു എന്നതാണ്.
തന്റെ ഭാര്യ ഈ സംഭവിച്ച ദുരവസ്ഥ ഒന്നുമറിയാതെ തന്റെ അമ്മ വീട്ടിലേക്ക് പോയിരുന്നു. സഭാ വിശ്വാസികൾ ആകമാനം ഭയചകിതരായിയെങ്കിലും ചിതറി പോകുന്നതിനു പകരം വിശ്വാസത്തിൽ സ്ഥിരതയുള്ള ഒരു കൂട്ടം സ്ത്രീകൾ ധൈര്യമായി ഉറച്ചുനിന്നു. അവർ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി ഐക്യദാർഢ്യത്തോടെ നിന്നു. അവരുടെ സാന്നിധ്യം ഒരു സാക്ഷ്യം ആയിരുന്നു. ദൈവകൃപയാൽ, പ്രാദേശിക നേതാക്കന്മാർ ഇടപെടുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. എന്നാൽ അവർക്ക് എതിരെയുള്ള മുന്നറിയിപ്പ് ശക്തമായിരുന്നു: സഭ ഇനിയും തുറക്കരുത്.
തന്റെ ശുശ്രൂഷയിൽ ഏറെ പ്രയോജനപ്പെട്ട ബൈക്ക് അവർ നശിപ്പിച്ചു കളഞ്ഞു. തന്റെ ശരീരമാസകലം മുറിവുകൾ ആയിരുന്നു. തന്റെ വീട്ടു സാധനങ്ങളും ശുശ്രൂഷയ്ക്ക് ഉപയോഗിച്ച വാഹനവും അപഹരിക്കപ്പെട്ടു. തന്നെ നിശബ്ദനാക്കി. എന്നാൽ തന്റെ ആത്മാവ് കത്തിക്കൊണ്ടേയിരുന്നു. അവസാനമായി, പാസ്റ്റർ സുനിൽ പേർസിക്യൂഷൻ റിലീഫ് കുടുംബത്തിൽ അഭയം കണ്ടെത്തി. തന്റെ എല്ലാ വരുമാനവും ഇല്ലാതായപ്പോഴും എല്ലാവരും തനിക്കെതിരെ തിരിഞ്ഞപ്പോഴും തനിക്ക് ചികിത്സക്കും ആഹാരത്തിനും ദൈനംദിന ആവശ്യങ്ങൾക്കും വേണ്ട പണം നൽകപ്പെട്ടു. പ്രോത്സാഹനങ്ങൾ അണപൊട്ടി ഒഴുകി. താൻ ഒറ്റക്കല്ലായിരുന്നു.
സഭാ ഹാളിന്റെ വാതിലുകൾ അടയ്ക്കപ്പെടേണ്ടിവന്നുവെങ്കിലും ആ കൂട്ടായ്മ ഇല്ലാതെ പോയില്ല. വിശ്വാസികൾ അവരവരുടെ ഭവനങ്ങളിൽ കൂടി വരികയും തങ്ങളെ ഒരിക്കൽ പിന്താങ്ങിയ പാസ്റ്ററിനെ പിന്താങ്ങുകയും ചെയ്തു. വിശ്വാസം കെട്ടു പോയില്ല – അത് തഴച്ചു വളർന്നു.
ഇന്ന് പാസ്റ്റർ സുനിൽ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. മതപരിവർത്തന കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ചാർജ്ഷീറ്റ് ഇതുവരെ ഫയൽ ചെയ്തിട്ടില്ല. സഭയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്നും അദ്ദേഹത്തെ നിർബന്ധമായും വിലക്കിയിരിക്കുകയാണ്. ആരോഗ്യം ഇപ്പോഴും പൂർവ്വസ്ഥിതിയിൽ എത്തിയിട്ടില്ല. നിലനിൽപ്പിനു വേണ്ടി കുടുംബത്തോടൊപ്പം ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. തന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ദൈവമക്കളുടെ സഹായത്താൽ മാത്രമേ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂ. എന്നാൽ ഇതിന്റെ എല്ലാം മധ്യത്തിൽ പാസ്റ്റർ സുനിൽ കഷ്ടതയിൽ സന്തോഷം കണ്ടെത്തുകയും ഒരിക്കൽ താൻ പ്രസംഗിച്ച ഇടങ്ങളിൽ വീണ്ടും തന്റെ ശബ്ദം അലയടിക്കുന്ന ദിവസത്തിനായി വെമ്പ ലോടെ കാത്തിരിക്കുകയും ചെയ്യുന്നു.
യേശുക്രിസ്തുവിനെ അനുഗമിക്കുവാനുള്ള വിളി എളുപ്പമല്ല, എന്നാൽ താൽക്കാലികമായ വേദനയ്ക്ക് അപ്പുറമായുള്ള നിത്യമായ പ്രതിഫലം ഏറെ മഹത്വകരമാണ്.
ബ്രദർ ഷിബു തോമസ്, സ്ഥാപകൻ, പെർസിക്യൂഷൻ റിലീഫ്.
DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020