ക്രിസ്തുവിനെ അനുഗമിക്കുന്നത് നിമിത്തം ചില നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്ന ഈ ലോകത്തിൽ, ഉയരത്തിൽ നിന്ന് ലഭിക്കപ്പെട്ട ശക്തിയാൽ അതിനെ ധൈര്യത്തോടെ നേരിടുന്ന ചില വിശ്വാസികളും ഉണ്ട്. ജാർഖണ്ഡിലെ പലമൂ ജില്ലയിൽ നിന്നുള്ള റിത ദേവി എന്ന വിശ്വസ്തയായ ക്രിസ്ത്യാനി പീഡനത്തിന്റെ മധ്യത്തിൽ അചഞ്ചലമായ വിശ്വാസം മുറുകെപിടിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്.
റിതയുടെ വിശ്വാസയാത്ര എളുപ്പമല്ലായിരുന്നു. യേശുക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തി എന്ന നിലയിൽ അവളുടെ സ്വന്തം കുടുംബത്തിൽ നിന്നും, പ്രത്യേകാൽ തന്റെ ഭർത്താവായ ശ്രീരാം വിശ്വകർമ്മയിൽ നിന്നും തന്റെ ഭർത്താവിന്റെ രണ്ടു ആൺമക്കളായ മഹേഷ്, വിഷ്ണു വിശ്വകർമ്മ എന്നിവരിൽ നിന്നും ശാരീരിക മർദ്ദനവും അവഗണനയും നേരിട്ടു. ഒരു വേളയിൽ അതിശക്തമായ മർദ്ദനമേറ്റ് തന്റെ ജീവൻ നഷ്ടപ്പെടുന്ന നിലയിൽ വരെ എത്തിച്ചേർന്നു.
എന്നാൽ അവളുടെ ജീവിത സാക്ഷ്യം കൈപ്പു നിറഞ്ഞതല്ല മറിച്ച് സൗഖ്യവും പ്രത്യാശയും നിറഞ്ഞത് ആയിരുന്നു. ” അതെ അവരെന്നെ മരിക്കത്തക്ക വിധത്തിൽ അടിച്ചു”, അവൾ ശാന്തമായി പറഞ്ഞു, ” എന്നാൽ എന്റെ യേശുവെന്നെ പൂർണമായി സൗഖ്യമാക്കി”.
CPL കൽക്കരി ഖനിയിൽ ജോലി ചെയ്യുന്ന അവളുടെ ഭർത്താവ് വചനം കേട്ടിട്ടുണ്ട് എങ്കിലും അവളെ നിരന്തരമായി ഉപദ്രവിച്ചു കൊണ്ടേയിരുന്നു. ഒരു ദിനം, റിതയുടെ വിശ്വാസത്തിനെതിരായുള്ള തന്റെ പക മൂർധന്യാവസ്ഥയിലെത്തി താനും തന്റെ രണ്ട് ആൺമക്കളും അവളെ ശാരീരികമായി ഉപദ്രവിച്ച് ഭവനത്തിന് പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. അവൾ ഡൽടൻഗഞ്ചിൽ ഉള്ള ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ഒരു മാസത്തോളം തന്റെ മുറിവുകളിൽ നിന്ന് സൗഖ്യം പ്രാപിക്കുവാൻ വേണ്ടിവരികയും ചെയ്തു.
അതിനേക്കാൾ എല്ലാം ഏറെ ഹൃദയഭേദകമായ വസ്തുത, ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് എതിരെ വ്യാപകമായി ഉപയോഗിച്ചിട്ടുള്ള ആയുധമായ നിർബന്ധിത മതപരിവർത്തന കേസ് തനിക്കെതിരെ ഫയൽ ചെയ്തിരുന്നുവെന്നതാണ്. വീട്ടിൽ നിന്ന് പുറത്തു പോകുവാൻ താൻ നിർബന്ധിതയാകുകയും മറ്റ് ആശ്രയം ഒന്നുമില്ലാതെ റാഞ്ചിയിലുള്ള ഒരു ഗവൺമെന്റ് ആശുപത്രിയിൽ അന്തി ഉറങ്ങിയും പ്രാർത്ഥനയിൽ മടുത്തു പോകാതെ ജീവിച്ചു പോരുകയും ചെയ്യുന്നു.
ഒരു രാത്രിയിൽ, ഒരു ഓഡിയോ ബൈബിൾ കേട്ടുകൊണ്ട് ദൈവത്തോട് ഉച്ചത്തിൽ പ്രാർത്ഥനയിൽ നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ താനൊരു സഹവിശ്വാസിയെ കാണാനിടയാവുകയും അദ്ദേഹം അവളുടെ ജീവിതകഥ കേട്ട് സ്പർശിക്കപ്പെടുകയും ചെയ്തു. അദ്ദേഹം അവളെ പെർസിക്യൂഷൻ റിലീഫിനെ പരിചയപ്പെടുത്തുകയും സഹായത്തിന് ആവശ്യമായ കോൺടാക്ട് നമ്പർ നൽകുകയും ചെയ്തു.
റിത ഈ കാലങ്ങളിൽ എല്ലാം, 12 മാസത്തിലധികമായി, പൊതുസ്ഥലങ്ങളായ റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും, ഗവൺമെന്റ് ആശുപത്രികളിലും അഭയാർത്ഥിയായിരുന്നു. അവളുടെ കഷ്ടം ഓർക്കാതെ ഇന്നും ദൈവവചനത്തിന്റെ സദ്വർത്തമാനം മറ്റുള്ളവരോട് അറിയിക്കുന്നതിൽ അതീവ ഉത്സാഹിയാണ്. അവൾ എവിടെ പോയാലും യേശുവിനെ കുറിച്ച് പറയും, ഒരിക്കലും നിശബ്ദമാക്കുവാൻ കഴിയാത്ത ദൈവിക സ്നേഹത്താൽ അവളുടെ അന്തരംഗം നിറയപ്പെട്ടിരിക്കുന്നു.
” ഞാൻ യേശുവിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു”, ദൃഢനിശ്ചയത്തോടുകൂടിയ അവളുടെ വാക്കുകളാണിവ. ” അവനാണ് എന്റെ പ്രത്യാശ. അവനാണ് എന്റെ ജീവൻ”.
അവളുടെ ജീവിതം ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ചും, കർത്താവിന്റെ നാമത്തിനുവേണ്ടി അനേകർ നിശബ്ദമായി അനുഭവിക്കുന്ന പീഡനത്തെക്കുറിച്ചും ഉള്ള ഓർമ്മപ്പെടുത്തലാണ്.
റിതയുടെ അനുഭവസാക്ഷ്യം, നമ്മെ കർത്താവിന്റെ നാമത്തിനു വേണ്ടി പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, കൈത്താങ്ങ് നൽകുവാനും കൂടെ നിൽക്കുവാനും ഉത്സാഹിപ്പിക്കുന്നു. പെർസിക്യൂഷൻ റിലീഫ് ഇപ്പോൾ ഈ ധീര വനിതയെ ഭൗതികമായി മാത്രമല്ല ആത്മികമായും എങ്ങനെ കൈത്താങ്ങാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നു.
റിതയുടെ കഥ വായനക്കാരായ നമ്മെ നമ്മുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കേണ്ടതിനും, തീച്ചൂള സമാനമായ അനുഭവങ്ങളിൽ കൂടി കടന്നുപോകുന്ന സഹോദരി സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും പ്രചോദിപ്പിക്കട്ടെ.
” കർത്താവിനെ അനുഗമിക്കുവാനുള്ള വിളി പ്രയാസമുള്ളതാണ്, എന്നാൽ നിത്യമായ പ്രതിഫലം ഈ താൽക്കാലികമായ വേദനയെക്കാൾ മഹത്തരമാണ് “.
ബ്രദർ ഷിബു തോമസ്, സ്ഥാപകൻ – പെർസിക്യൂഷൻ റിലീഫ്
DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020