യേശുവിനെ അനുസരിച്ചതിനാൽ ജയിലിൽ അടക്കപ്പെട്ട ദമ്പതികൾ

പാസ്റ്റർ സമാരേന്ദ്ര സിങ്ങും അദ്ദേഹത്തിന്റെ ഭാര്യ സുസ്മിത സിങ്ങും ദൈവത്താൽ വിളിക്കപ്പെട്ട് രണ്ട് ദശാബ്ദമായി കർത്താവിനെ വിശ്വസ്ഥമായി സേവിച്ചു വരുന്നു.

ബൈബിൾ പ്രകാരം, ദൈവം നമ്മെ അമ്മയുടെ ഉദരത്തിൽ ഉരുവാക്കി ഒരു പ്രത്യേക ഉദ്ദേശപ്രകാരം ഈ ലോകത്തിലേക്ക് അയച്ചു. ഒരു പക്ഷെ നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് അറിയില്ലായിരിക്കും, എന്നാൽ നമ്മെ വിളിച്ച ദൈവത്തിനു നമ്മുടെ ജീവിതത്തിന്മേൽ പൂർണ നിയന്ത്രണം ഉണ്ട്. നമ്മുടെ തലമുടികൾ പോലും എണ്ണപെട്ടിരിക്കുന്നു. ഞാൻ എടുക്കുന്ന ഓരോ ചുവടും അവിടുന്ന് കുറിച്ച് വച്ചിരിക്കുന്നു. ആയതിനാൽ ദൈവം നമ്മെ വിളിച്ചു തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ദൈവം പറയുന്നത് നാം നിർബന്ധമായി അനുസരിക്കണം ; നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ അപ്രസക്തമാണ്.

ബൈബിളിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത് നാം വായിച്ചിട്ടുണ്ട്, ഉല്പത്തി 12:1-3 ൽ, ദൈവം അബ്രഹാമിനോട്‌ തന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ട് പുറപ്പെടുവാൻ പറയുന്നു. അബ്രഹാമിനെ വലിയൊരു ജാതിയുടെ പിതാവായി തിരഞ്ഞെടുത്ത ഈ വിളിക്ക് മുൻകൈ എടുത്തത് ദൈവം ആയിരുന്നു. അബ്രഹാമിനോട് തന്റെ പഴയകാലം ഉപേക്ഷിച്ച് തനിക്ക് അജ്ഞമായ ഭാവിയിലേക്ക് ഉള്ള ചുവട് വയ്പ്പ് നടത്താനുള്ള വിളി ഒരു പരീക്ഷണവും വാഗ്ദത്തവും ആയിരുന്നു.

ഒറീസ്സയിലെ ഗജപദി ജില്ലയിൽ നിന്നും വരുന്ന സമാരേന്ദ്രക്ക് ശുശ്രൂഷയിൽ നല്ല തഴക്കം ഉള്ള വ്യക്തിയാണ്. ഒരു ഡീക്കനും സഭാ മൂപ്പനുമായ സമാരേന്ദ്രയുടെ പിതാവ് തന്റെ ആൺമക്കൾ കർത്താവിനെ സേവിക്കേണ്ടതിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. സമാരേന്ദ്ര ഉൾപ്പെടെ രണ്ടുപേർ ആ വിളിയെ അനുസരിച്ചു. സുസ്മിതയും കടന്നുവരുന്നത് ശുശ്രൂഷയ്ക്ക് വലിയ മുൻഗണന കൊടുക്കുന്ന കുടുംബത്തിൽ നിന്നാണ്; തന്റെ മാതാപിതാക്കൾ ബ്ലെസ്സിംഗ് യൂത്ത് മിഷനിൽ പ്രവർത്തിച്ചിരുന്നു.

അവരുടെ വിവാഹം ഉറപ്പിച്ചത് വളരെ ആലോചനയിലൂടെയും പ്രാർത്ഥനയിലൂടെയും ആയിരുന്നു. കർത്താവിന്റെ വേലയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ട ഒരു വ്യക്തിയെ വിവാഹം കഴിക്കണമെന്ന് സുസ്മിത വളരെ ആഗ്രഹിച്ചിരുന്നു. അവർക്ക് രണ്ടു മക്കൾ ഉണ്ട് – 17 വയസ്സുള്ള മകളും 14 വയസ്സുള്ള മകനും. ദൈവത്തിന്റെ ഇഷ്ടം കുഞ്ഞുങ്ങളുടെ ജീവിതത്തിൽ നടക്കേണ്ടതിനു വേണ്ടി അവർ കുടുംബമായി തുടർച്ചയായി പ്രാർത്ഥിക്കുന്നു.

സമാരേന്ദ്ര, കർത്താവ് തന്നെ അയച്ച എല്ലായിടങ്ങളിലും വളരെ കഠിനമായ പീഡനങ്ങൾ നേരിട്ടു. കണ്ഡമാൽ കലാപം മുതൽ പല ജില്ലകളിലും നേരിട്ട എതിർപ്പുകളിൽ എല്ലാം താൻ ഉറച്ചുനിന്നു. ഒരു ഗ്രാമത്തിൽ മതആഘോഷ പരിപാടിക്ക് സംഭാവന കൊടുക്കാത്തതിൽ എതിർപ്പ് നേരിടുകയും മറ്റൊരിടത്ത് ഒരു കുടുംബം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ വെല്ലുവിളി നേരിടേണ്ടി വരികയും വന്നു. എന്നാൽ ദൈവം അദ്ദേഹത്തിന്റെ പരിചയും സംരക്ഷകനും ആയിരുന്നു.

അടുത്തിടെ ഈ ദമ്പതികൾക്ക് ലഭിച്ച ദൈവീക നിയോഗം ഉത്തർപ്രദേശിൽ ഉള്ള ഒരു ജില്ലയിലേക്ക് പോകുവാൻ ആയിരുന്നു. ഒരു ഞായറാഴ്ച ആരാധന നടത്തിക്കൊണ്ടിരുന്നപ്പോൾ ഒരു കൂട്ടം വ്യക്തികൾ മതപരിവർത്തനത്തിന്റെ പേരിൽ അവരുടെ കൂട്ടായ്മയെ തടസ്സപ്പെടുത്തി. അവരുടെ കൂട്ടായ്മയുടെ എളിയ അവസ്ഥ കണ്ടിട്ടും അവരുടെ ഉദ്ദേശശുദ്ധി അറിഞ്ഞിട്ടും അവരുടെ കുഞ്ഞുങ്ങളിൽ നിന്ന് അവരെ വേർപെടുത്തി ജയിലിൽ അടച്ചു.

ജയിലിൽ ആയപ്പോൾ സുസ്മിതയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു ” ദൈവത്തിന് അവിടെ എന്നെക്കുറിച്ച് ഒരു ഉദ്ദേശമുണ്ട്”. അവിടുത്തെ പരിതസ്ഥിതി കഠിനമായിരുന്നുവെങ്കിലും ദൈവമാണ് തന്നെ അവിടേക്ക് നയിച്ചത് എന്ന് വിശ്വാസത്താൽ അവൾ സമാധാനത്തോടെ അവിടേക്ക് പോയി. ആദ്യമായി പല ജയിൽ പുള്ളികളും അവളെ വ്യാജ കുറ്റാരോപണം നടത്തിയെങ്കിലും ഒരു കൊലക്കുറ്റത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട സ്ത്രീ തന്നോട് മനസ്സ് തുറക്കുവാൻ ഇടയായി. യേശു കർത്താവിനെ സ്നേഹവും ക്ഷമയും സുസ്മിത അവരുമായി പങ്കുവെച്ചു. ആ രാത്രിയിൽ രണ്ടുമാസത്തിനുശേഷം ആദ്യമായി ആ സ്ത്രീ സമാധാനത്തോടെ കിടന്നുറങ്ങി.
“നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല”- യെശയ്യാവ് 43:2

ഈ വാഗ്ദത്തം, 20 ദിവസമായി പരസ്പരവും കുഞ്ഞുങ്ങളിൽ നിന്നും വേർപെട്ടു നിൽക്കേണ്ടിവന്ന ഈ വിശ്വസ്ത ദമ്പതികൾക്ക് വേണ്ടി ഉള്ളതായിരുന്നു. മറ്റൊരിടത്ത് ആയിരുന്ന സമാരേന്ദ്ര ഉപവാസത്തോടും പ്രാർത്ഥനയോടും പൗലോസിന്റെയും ശീലാസിന്റെയും അനുഭവങ്ങളിൽ നിന്നും ശക്തിയാർജിച്ചു കൊണ്ടിരുന്നു. 19 മുതൽ 23 വയസ്സ് പ്രായമുള്ള യൗവനക്കാരായ സഹതടവുകാരോട് ദൈവത്തിലേക്ക് തിരിയുവാൻ താൻ പ്രബോധിപ്പിച്ചു.

ഇതേസമയം സുസ്മിത ദാനിയേലിന്റെയും കൂട്ടുകാരുടെയും തീച്ചൂളയുടെ അനുഭവങ്ങളിൽ നിന്ന് ശക്തിയാർജിക്കുകയും ചെയ്തു. സുസ്മിത പറഞ്ഞത് താൻ ഒരിക്കലും ദൈവത്തോട് തന്നെ വിടുവിക്കുവാൻ ആവശ്യപ്പെട്ടില്ല മറിച്ച് തന്നോടു കൂടെ ഇരിക്കുവാനാണ് യാചിച്ചത് എന്നാണ്. ദൈവം തന്നോട് കൂടെ ഇരുന്നു.

“അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു”. – ദാനിയേൽ 3:18

അവർക്ക് ബൈബിൾ പ്രത്യക്ഷത്തിൽ വായിക്കുവാനോ ആരാധിക്കുവാനോ കഴിയുമായിരുന്നില്ല എങ്കിലും അവരും മൗനമായി പ്രാർത്ഥിക്കുകയും അവരുടെ ഉള്ളിലുള്ള പരിശുദ്ധാത്മ ശക്തിയാൽ ബലപ്പെടുകയും ചെയ്തു. അവരുടെ കഷ്ടത വെറുതെയല്ലെന്ന് അവർ വിശ്വസിച്ചു.

മോചിക്കപ്പെട്ടപ്പോൾ അവർ ആദ്യം തങ്ങളുടെ കുട്ടികളുടെ അടുക്കലേക്ക് എത്തുകയാണ് ചെയ്തത്. അവരൊരുമിച്ചു മുട്ടുമടക്കി പ്രാർത്ഥിച്ച് ദൈവത്തിനു അവിടുത്തെ നിരന്തര സാന്നിധ്യത്തിന് നന്ദി പറയുകയും ചെയ്തു.

അവരുടെ അനുഭവം ഒരു സാക്ഷ്യമാണ്- തീയിൽ കൂടി ശോധന കഴിച്ച വിശ്വാസം കൂടുതൽ ശുദ്ധിയുള്ളതായി പുറത്തുവരുന്നു. കൂരിരുൾ താഴ് വരയിലും ക്രിസ്തുവിൽ മാത്രമുള്ള പ്രത്യാശയിൽ അവർ മുറുകെ പിടിച്ചു.
“നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.”- മത്തായി 5:10

” യേശുക്രിസ്തുവിന്റെ സാക്ഷ്യം നിമിത്തം പീഡിപ്പിക്കപ്പെടുന്നവർ, മരണപ്പെടുന്നവർ, ദൈവത്താൽ പ്രസാദം ലഭിച്ചവരാണ്”.

ഷിബു തോമസ്
-സ്ഥാപകൻ, പെർസിക്യുഷൻ റിലീഫ്



DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020

Leave a Reply

Your email address will not be published. Required fields are marked *