ഗ്രഹാം സ്റ്റേയിൻസിന്റെ ഘാതകൻ അറസ്റ്റിൽ

 

വളരെ ശാന്ത സുന്ദരമായ ഒഡീഷയിലെ മനോഹർപൂർ എന്ന ഗ്രാമത്തിൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു ഇരുണ്ട രാത്രി ഉണ്ട്. കുഷ്ഠരോഗികളായ ഒഡീഷയിലെ ആദിവാസി ആളുകളുടെ ഇടയിൽ ശുശ്രൂഷിക്കുവാനായി തന്റെ ജീവിതം സമർപ്പിച്ച ഓസ്ട്രേലിയൻ മിഷനറി ആയ ഗ്രഹാം സ്റ്റേയിൻസും മക്കളായ ഫിലിപ്പ്, തിമത്തി എന്നിവരും ദാരുണമായി കൊല്ലപ്പെട്ടു. ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കാട്ടിൽ അവരുടെ വാഹനത്തിൽ ഉറങ്ങുകയായിരുന്ന സ്റ്റേയിൻസിനെയും മക്കളെയും തീ വെച്ച് ചുട്ടു കൊന്നത് രാജ്യത്തെ മുഴുവൻ ഞെട്ടലിലും വേദനയിലും ആഴ്ത്തി. ഈ ഹീന കൃത്യം ഒരു വ്യക്തിയോടുള്ള ആക്രമണം മാത്രമായിരുന്നില്ല മറിച്ച് സേവനത്തോടും കാരുണ്യ പ്രവർത്തനത്തോടും ഉള്ള ഒരു ആക്രമണം കൂടി ആയിരുന്നു.

ഈ ദുരന്തത്തിന്റെ അരക്ഷിതാവസ്ഥയുടെ മധ്യത്തിലും ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു വലിയ പരിവർത്തനം സംഭവിച്ചു – ക്രിസ്ത്യാനികളെ ശക്തമായി വിമർശിക്കുന്ന സ്വഭാവത്തിൽ നിന്നും സുവിശേഷത്തിന്റെ ഉജ്ജ്വല പ്രസംഗി ആക്കി മാറ്റിയ പരിവർത്തനം. ഇത്, മുൻപ് ഒരു പോലീസ് ഓഫീസറും പിന്നീട് ദൈവീക ഇടപെടലിന്റെ ഫലമായി ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വക്താവും ആയിത്തീർന്ന ബലറാം സാഗറിന്റെ കഥയാണ്.


ബലറാം സാഗർ ഒരു സാധാരണ പോലീസുകാരൻ അല്ലായിരുന്നു. തന്റെ ധൈര്യവും കഴിവും കൊണ്ട് ക്രിമിനലുകൾ തന്നെ ഭയക്കുകയും സഹപ്രവർത്തകർ തന്നെ ബഹുമാനിക്കുകയും ചെയ്തു. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകത്തിന്റെ ആസൂത്രകൻ ദാരാ സിംഗിനെ അറസ്റ്റ് ചെയ്യുക എന്ന ഉത്തരവാദിത്വമായിരുന്നു സാഗറിന് ഉണ്ടായിരുന്നത്. സാഗറിന്റെ നീതി നിർവഹിക്കുവാൻ ഉള്ള അസന്നിഗ്ധ പ്രയത്നം വിജയം കണ്ട് ദാരാ സിംഗിനെ തന്റെ ഒളിത്താവളത്തിൽ നിന്നും നീതിയുടെ മുമ്പിലേക്ക് കൊണ്ടുവന്നു.

എന്നാൽ സാഗറിന്റെ ജീവിതം വ്യക്തിപരമായ ദുരന്തങ്ങളിൽ നിന്നും മുക്തമല്ലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ദാരുണമായി പൊള്ളലേൽക്കുകയും അവരെ രക്ഷിക്കുവാനുള്ള തന്റെ പ്രയത്നങ്ങൾ നിഷ്ഫലം ആക്കി മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. അവരുടെ ചികിത്സയുടെ ഇടയിൽ താൻ അനുഭവിച്ച ഒരത്ഭുതം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. വൈദ്യശാസ്ത്രം പരാജയപ്പെട്ട ഇടത്ത് ഒരു പാസ്റ്ററുടെ പ്രാർത്ഥനയുടെ ഫലമായി അവരുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. അത് സാഗറിനെ വിശ്വാസത്തിന്റെ ശക്തിയുടെ മുമ്പിൽ സ്ഥബ്ദനാക്കി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയെങ്കിലും ഈ അനുഭവം തന്റെ ഉള്ളിൽ ക്രിസ്ത്യാനിത്വത്തെക്കുറിച്ച് അറിയുവാനുള്ള ആകാംക്ഷയുടെ വിത്ത് പാകി.

സാഗറിന്റെ വിശ്വാസയാത്ര ക്ഷണത്തിൽ സംഭവിച്ച ഒന്നായിരുന്നില്ല. പല ദേവന്മാരെ ആരാധിച്ചിരുന്ന വ്യക്തിയായിരുന്നതിനാൽ ആരംഭത്തിൽ അദ്ദേഹം ക്രിസ്ത്യാനിത്വത്തെ നിഷേധിച്ചു. എന്നിരുന്നാലും താൻ സാക്ഷ്യം വഹിച്ച അത്ഭുത സൗഖ്യവും ക്രിസ്തീയ പാസ്റ്റർമാരുടെ പ്രാർത്ഥനയിലൂടെ തനിക്ക് ലഭിച്ച സമാധാനവും തന്റെ വിശ്വാസങ്ങളെ വെല്ലുവിളിക്കുവാൻ തുടങ്ങി. ക്രമേണ സാഗർ തന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുവാൻ തുടങ്ങുകയും ഒരു ദിവസം തന്റെ വീട്ടിൽ ഉണ്ടായിരുന്ന മൂർത്തികളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് യേശുക്രിസ്തുവിന്റെ ഒരു ചിത്രം പതിപ്പിച്ച് ഇങ്ങനെ പ്രസ്താവിച്ചു ” നിങ്ങളുടെ സമയം കഴിഞ്ഞു. ഇനി നിങ്ങൾ എന്റെ ജീവിതത്തിൽ ഇല്ല “.

സാഗർ പൂർണമായി ക്രിസ്ത്യാനിത്വത്തെ ആലിംഗനം ചെയ്യുകയും തന്റെ ജീവിതത്തെ യേശുവിനായി സമർപ്പിക്കുകയും ചെയ്തു. താൻ പുനർവിവാഹം ചെയ്യുകയും തന്റെ ആദ്യവിവാഹത്തിലെ രണ്ട് ആൺമക്കൾ കൂടാതെ രണ്ട് പെൺമക്കളെകൂടി ലഭിക്കുകയും ചെയ്തു. തന്റെ മനപരിവർത്തനം ഗഹനമായിരുന്നു- ക്രിസ്ത്യാനിത്വത്തെ പരിഹസിച്ച വ്യക്തിത്വത്തിൽ നിന്നും സുവിശേഷം അചഞ്ചലമായി പ്രസംഗിക്കുന്ന വ്യക്തിത്വത്തിലേക്കുള്ള മാറ്റം.

ഇന്ന് ബലറാം സാഗർ പ്രത്യാശയുടെയും പരിവർത്തനത്തിന്റെയും ഒരു ദീപമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ തന്റെ സാക്ഷ്യം പങ്കിടുവാനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഏറ്റവും ഇരുണ്ട നാളുകളിൽ കർത്താവിന്റെ കണ്ണുകൾ തന്റെ മേൽ എപ്രകാരമുണ്ടായിരുന്നു എന്ന് താൻ പറയാറുണ്ട്. സാഗറിന്റെ അനുഭവം ദൈവത്തിന്റെ കൃപയുടെ ശക്തിയുടെയും യേശുക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന സ്നേഹത്തിന്റെയും തെളിവാണ്. അദ്ദേഹം ഇന്ന് തന്റെ ജീവിതത്തെ ദൈവത്തിന്റെ സ്നേഹത്തെ പ്രഘോഷിക്കുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിച്ച് അവരെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനായും സമർപ്പി ച്ചിരിക്കുന്നു.

സാഗറിന്റെ അനുഭവം നമ്മെ ഓർമ്മപ്പെടുത്തുന്നത് ആരും വീണ്ടെടുപ്പിന് അതീതരല്ല എന്നാണ്. ഒരുനാളിൽ ക്രിമിനലുകളെ പിടിക്കുവാൻ ഓടിനടന്ന വ്യക്തി ഇന്ന് പലരെയും ദൈവത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ ഓടി നടക്കുന്നു. ദൈവത്തിന് ആരെയും അവരുടെ പഴയകാലം നോക്കാതെ തന്റെ മഹത്വത്തിന് വേണ്ടി ഉപയോഗിക്കാം എന്നതിന്റെ ഒരു ജീവിക്കുന്ന സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ജീവിതം.

പീഡനത്തിന്റെയും ദുരന്തത്തിന്റെയും പൂർണ്ണ വീണ്ടെടുപ്പിന്റെയും ഒരു കഥയാണ് ബലറാം സാഗറിന്റേത്. നമ്മുടെ പദ്ധതികളെക്കാൾ വലിയതാണ് ദൈവത്തിന്റെ പദ്ധതി എന്നും ദൈവത്തിന്റെ സ്നേഹം ഏറ്റവും കഠിനമായ ഹൃദയങ്ങളെ പോലും മാറ്റിമറിക്കുന്നതാണെന്നും ഉള്ളതിന്റെ ഒരു ശക്തമായ ഓർമ്മപ്പെടുത്തൽ ആണിത്. സാഗർ കർത്തൃവേലയിൽ തുടരുമ്പോൾ അത് വിശ്വാസത്തിന്റെ നിരന്തര ശക്തിയുടെയും ദൈവത്തിന്റെ കരുണയുടെ അതിരറ്റ വലുപ്പത്തെയും പ്രകീർത്തിക്കുന്നു. തന്റെ ശുശ്രൂഷയിലൂടെ എണ്ണമറ്റ ജീവിതങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുകയും അതിലൂടെ ഗ്രഹാം സ്റ്റെയിൻസിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ മാതൃക ദൈവത്തിന്റെ വെളിച്ചത്തിൽ നടക്കുന്നവരുടെ ഹൃദയങ്ങളിൽ അവശേഷിക്കുകയും ചെയ്യുന്നു.

നിങ്ങൾ വെറുക്കപ്പെട്ടവരാണോ? തിരസ്കരിക്കപ്പെട്ട വരാണോ? നിന്ദിക്കപ്പെട്ടവരാണോ? പീഡിപ്പിക്കപ്പെട്ടവരാണോ? ക്രിസ്തു നിമിത്തം? അങ്ങനെയെങ്കിൽ സന്തോഷിക്കുക നിങ്ങൾ യേശുക്രിസ്തുവിന്റെ പദ്ധതിയിൽ ഉള്ളവരാണ്!

ഷിബു തോമസ്, സ്ഥാപകൻ, പെർസിക്യൂഷൻ റിലീഫ്



DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020

Leave a Reply

Your email address will not be published. Required fields are marked *