ഉത്തർപ്രദേശ് സംസ്ഥാനത്തെ പ്രതാപ്ഗഡ് ജില്ലയ്ക്കുവേണ്ടി പ്രാർത്ഥിക്കുക!

പെർസിക്യൂഷൻ റിലീഫ് അടിയന്തര ‼️ പ്രാർത്ഥനാ അഭ്യർത്ഥന : സഭ അടിയന്തിരമായി ഉത്തർപ്രദേശ് സംസ്ഥാനത്തെ പ്രതാപ്ഗഡ് ജില്ലയ്ക്കുവേണ്ടി പ്രാർത്ഥിക്കുക. ഇന്നലെ രാത്രി മുതൽ പോലീസ് ഉദ്യോഗസ്ഥർ പാസ്റ്റർമാരുടെ വീടുകൾ സന്ദർശിക്കുന്നുണ്ടെന്ന് പാസ്റ്റർമാർ ഞങ്ങളെ അറിയിച്ചു. പാസ്റ്റർ ദീപക്, പാസ്റ്റർ രാമച്ചൽ എന്നിവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവർ മറ്റ് പല സ്ഥലങ്ങളും സന്ദർശിച്ചു, പാസ്റ്റർ ഫൂൾ ബാബുവിന്റെ അടുത്തും പോയി, പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ദയവായി ഒരു നിമിഷം എടുത്ത് കർത്താവ് തന്നെ പാസ്റ്റർമാരെയും കുടുംബങ്ങളെയും […]

ക്രിസ്തുവിനുവേണ്ടി പീഡിപ്പിക്കപ്പെട്ടു

നഗരത്തിന്റെ ശബ്ദകോലാഹലത്തിൽ നിന്നും വേറിട്ട് സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ കനൗജ് ജില്ലയുടെ ഹൃദയഭാഗത്ത്, തന്റെ അചഞ്ചലമായ വിശ്വാസത്തിന് ദ്രുതഗതിയിൽ മുറിപ്പാടുകൾ ഏൽക്കേണ്ടിവന്ന ഒരു മനുഷ്യൻ ജീവിച്ചിരുന്നു. വളരെ ശാന്തനായ ഒരു കർത്തൃഭൃത്യനായിരുന്ന പാസ്റ്റർ സുനിൽകുമാർ തന്റെ പ്രായമായ മാതാവിനോടും ഭക്തയായ ഭാര്യയോടും രണ്ട് ചെറിയപൈതങ്ങളോടും തന്റെ ഇളയ സഹോദരനോടും ഒപ്പം ജീവിച്ചു പോന്നു. ദൈവത്തിന്റെ വചനം തന്റെ ഹൃദയത്തെ ജ്വലിപ്പിക്കുന്നതുവരെ താനൊരു സാധാരണ ജീവിതം നയിച്ചു വന്നു. ഇതെല്ലാം ആരംഭിച്ചത് ഒരു വൃദ്ധയായ സ്ത്രീ തനിക്ക് സമ്മാനിച്ച […]

നിരാശയിൽനിന്നും പ്രത്യാശയിലേക്ക്

അർപ്പണ മനോഭാവത്തോടെ കർത്താവിനെ സേവിച്ചു വന്നിരുന്ന പാസ്റ്റർ മിന്റു കുമാർ സുവിശേഷം നിമിത്തം അനേകം ശോധനകളിൽ കൂടി കടന്നു പോകേണ്ടി വന്നു. തന്റെ ഭാര്യയോടും മൂന്നു മക്കളോടും കൂടെ- ഒരു മകളും രണ്ട് ആൺമക്കളും- ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ കർത്താവിനെയും അവിടുത്തെ കൽപ്പനകളെയും വിശ്വസ്തമായി പിന്തുടർന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, പീഡനം ശക്തമായി പിടിമുറുക്കിയതോടെ അവരുടെ വിശ്വാസയാത്ര വളരെ വേദനാജനകമായ ഒരു ഘട്ടത്തിലേക്ക് തിരിയുകയും അതവരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മീയ യാത്ര […]

യേശു നിമിത്തം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു

ക്രിസ്തുവിനെ അനുഗമിക്കുന്നത് നിമിത്തം ചില നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്ന ഈ ലോകത്തിൽ, ഉയരത്തിൽ നിന്ന് ലഭിക്കപ്പെട്ട ശക്തിയാൽ അതിനെ ധൈര്യത്തോടെ നേരിടുന്ന ചില വിശ്വാസികളും ഉണ്ട്. ജാർഖണ്ഡിലെ പലമൂ ജില്ലയിൽ നിന്നുള്ള റിത ദേവി എന്ന വിശ്വസ്തയായ ക്രിസ്ത്യാനി പീഡനത്തിന്റെ മധ്യത്തിൽ അചഞ്ചലമായ വിശ്വാസം മുറുകെപിടിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. റിതയുടെ വിശ്വാസയാത്ര എളുപ്പമല്ലായിരുന്നു. യേശുക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തി എന്ന നിലയിൽ അവളുടെ സ്വന്തം കുടുംബത്തിൽ നിന്നും, പ്രത്യേകാൽ തന്റെ ഭർത്താവായ ശ്രീരാം വിശ്വകർമ്മയിൽ നിന്നും […]

സന്തോഷകരമായ ഒരു വിവാഹ ആഘോഷം ഒരു ഭീകര രാത്രിയായി മാറിയപ്പോൾ…!

പെർസിക്യൂഷൻ റിലീഫ് അടിയന്തര ‼️ പ്രാർത്ഥനാ അഭ്യർത്ഥന 2025 ജൂൺ 11 ന്, ഛത്തീസ്ഗഢ് സംസ്ഥാനത്തെ റായ്പൂർ ജില്ലയിലെ ധർശിവ ഗ്രാമത്തിൽ പാസ്റ്റർ എഡ്വിൻ ജോസഫിന്റെ കുടുംബത്തിന് സന്തോഷകരമായ ഒരു വിവാഹ ആഘോഷം ഒരു ഭീകര രാത്രിയായി മാറി. പാസ്റ്റർ എഡ്വിന്റെ ഭാര്യാ സഹോദരൻ രൂപേന്ദറിന് വേണ്ടി കുടുംബവും ബന്ധുക്കളും ഒത്തുകൂടിയ ശുഭകരമായ അവസരത്തിനായുള്ള പരിപാടി നടക്കുകയായിരുന്നു. ദാരുണമായി, ഒരു കൂട്ടം ഗ്രാമവാസികൾ വേദിയിലേക്ക് ഇരച്ചുകയറിയപ്പോൾ ആഘോഷം തടസ്സപ്പെട്ടു. അവർ മഹീന്ദ്ര എസ്‌യുവിയുടെ ടയറിൽ പെട്രോൾ ഒഴിച്ച് […]

ഹൃദയതകർച്ചയിൽ 💔പ്രത്യാശ

  ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നും തന്ത്രശാസ്ത്രം അഭ്യസിച്ചിരുന്ന ഒരു ക്രൈസ്തവേതര കുടുംബത്തിൽ നിന്നാണ് അനിൽ വരുന്നത്. സൗഖ്യത്തിനായി പല വ്യക്തികളും അവരുടെ വീടിലേക്ക് ഒഴുകിയെത്താറുണ്ട്. എല്ലാ ചടങ്ങുകളും വളരെ കൃത്യമായി അനുഷ്ഠിക്കുന്ന ഒരു കുടുംബമായിരുന്നു അത്. അഞ്ച് സഹോദരന്മാരിൽ രണ്ടാമനാണ് അനിൽ. ഒരു പെൺകുട്ടി വേണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുകയും അതിനുവേണ്ടി ചില കർമ്മങ്ങൾ ചെയ്യുകയും ചെയ്തു. അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു എങ്കിലും അവൾക്ക് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ അവൾ രോഗിയായി മരണപ്പെട്ടു. ഇത് മാതാപിതാക്കളെ […]

ഒരു പാസ്റ്ററുടെ ഭാര്യയുടെ അചഞ്ചലമായ വിശ്വാസം

വിശ്വാസം പലപ്പോഴും കഷ്ടതയുടെ തീച്ചൂളയിൽ കൂടെ പരിശോധിക്കപ്പെടും, സിസ്റ്റർ രാധയെ സംബന്ധിച്ചിടത്തോളം ആ തീച്ചൂള വളരെ തീവ്രമായി ആളിക്കത്തുന്നതായിരുന്നു. തന്നെ വിഴുങ്ങുവാൻ ഭീഷണി ഉയർത്തിയ ഇരുട്ടിന്റെ മധ്യത്തിലും തന്റെ ജീവിതത്തെ യേശുവിനു വേണ്ടി കൊടുത്ത് അവൾ കർത്താവിന്റെ പാതയിൽ നടന്നു. ദുഷ്ടശക്തികൾ അവൾക്കെതിരെ വന്നപ്പോഴും, തന്റെ ഭർത്താവിനെയും മക്കളെയും അവളിൽ നിന്ന് വേർപെടുത്തിയപ്പോഴും,കർത്താവ് തനിക്കുള്ള വരെ കൈവിടുകയില്ല എന്ന വാഗ്ദത്തത്തിൽ അവൾ മുറുകെപ്പിടിച്ചു. ഒരു ദൗർഭാഗ്യ ദിവസം, ദുരന്തം അവളുടെ ഭവനത്തിനു മേൽ വന്നു. ഒരു അക്രമാസക്തമായ […]

ഗ്രഹാം സ്റ്റേയിൻസിന്റെ ഘാതകൻ അറസ്റ്റിൽ

  വളരെ ശാന്ത സുന്ദരമായ ഒഡീഷയിലെ മനോഹർപൂർ എന്ന ഗ്രാമത്തിൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു ഇരുണ്ട രാത്രി ഉണ്ട്. കുഷ്ഠരോഗികളായ ഒഡീഷയിലെ ആദിവാസി ആളുകളുടെ ഇടയിൽ ശുശ്രൂഷിക്കുവാനായി തന്റെ ജീവിതം സമർപ്പിച്ച ഓസ്ട്രേലിയൻ മിഷനറി ആയ ഗ്രഹാം സ്റ്റേയിൻസും മക്കളായ ഫിലിപ്പ്, തിമത്തി എന്നിവരും ദാരുണമായി കൊല്ലപ്പെട്ടു. ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കാട്ടിൽ അവരുടെ വാഹനത്തിൽ ഉറങ്ങുകയായിരുന്ന സ്റ്റേയിൻസിനെയും മക്കളെയും തീ വെച്ച് ചുട്ടു കൊന്നത് രാജ്യത്തെ മുഴുവൻ ഞെട്ടലിലും വേദനയിലും […]

യേശുവിനെ അനുസരിച്ചതിനാൽ ജയിലിൽ അടക്കപ്പെട്ട ദമ്പതികൾ

പാസ്റ്റർ സമാരേന്ദ്ര സിങ്ങും അദ്ദേഹത്തിന്റെ ഭാര്യ സുസ്മിത സിങ്ങും ദൈവത്താൽ വിളിക്കപ്പെട്ട് രണ്ട് ദശാബ്ദമായി കർത്താവിനെ വിശ്വസ്ഥമായി സേവിച്ചു വരുന്നു. ബൈബിൾ പ്രകാരം, ദൈവം നമ്മെ അമ്മയുടെ ഉദരത്തിൽ ഉരുവാക്കി ഒരു പ്രത്യേക ഉദ്ദേശപ്രകാരം ഈ ലോകത്തിലേക്ക് അയച്ചു. ഒരു പക്ഷെ നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് അറിയില്ലായിരിക്കും, എന്നാൽ നമ്മെ വിളിച്ച ദൈവത്തിനു നമ്മുടെ ജീവിതത്തിന്മേൽ പൂർണ നിയന്ത്രണം ഉണ്ട്. നമ്മുടെ തലമുടികൾ പോലും എണ്ണപെട്ടിരിക്കുന്നു. ഞാൻ എടുക്കുന്ന ഓരോ ചുവടും അവിടുന്ന് കുറിച്ച് […]

ഞായറാഴ്ച “ഇത് കർത്താവിന്റെ ദിനമാണ്”

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ആരാധന ദിനമാണ് ഞായറാഴ്ച. ഇത് കർത്താവിൻറെ ദിവസമാണ് _ കർത്താവായ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത് ഒരു ഞായറാഴ്ച ആയിരുന്നു, അവന്റെ പുനരുത്ഥാനം ആഘോഷിക്കേണ്ടതിന് ക്രിസ്ത്യാനികൾ ആരാധനയ്ക്കായി ഒത്തു കൂടി. ഞായറാഴ്ച ഒരു വിശ്രമ ദിവസമായി നിരീക്ഷിക്കപ്പെടുന്നു. പഴയനിയമ പാരമ്പര്യമനുസരിച്ച്, വിശ്വാസികൾ എല്ലാ അധ്വാനത്തിൽ നിന്നും വിട്ടുനിൽക്കണം, അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിന് അത് അത്യാവശ്യമാണ്. അപ്പോ. പ്രവൃത്തികൾ 20: 7-ൽ പൗലോസ് പറയുന്നു, “ആഴ്ച വട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ […]

പീഡനം നിത്യമഹത്വത്തിലേക്കുള്ള പടവുകൾ

പാസ്റ്റർ സഞ്ജയ് സൈമണിന്റെ കഥ, സഹനശക്തിയുടെയും ദിവ്യകാരുണ്യത്തിന്റെയും തെളിവായി നിലകൊള്ളുന്നു. അദ്ദേഹം രാജസ്ഥാനിൽ- “രാജാക്കന്മാരുടെ നാട്”, നിന്നുള്ള വ്യക്തിയാണ്- സമ്പന്നമായ ഒരു സംസ്കാരമുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനം, കൂടാതെ അത് ഇന്ത്യയുടെ രാജകീയ ഭൂതകാലത്തെ അതിന്റെ മഹത്തായ കോട്ടകൾ, കൊട്ടാരങ്ങൾ, മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങൾ എന്നിവയിലൂടെ പ്രതിഫലിപ്പിക്കുന്നു. അടുത്തിടെ, രാജസ്ഥാൻ സംസ്ഥാന നിയമസഭ 2025 ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ പാസാക്കി. തെറ്റിദ്ധരിപ്പിക്കൽ, ബലപ്രയോഗം, അനാവശ്യ സ്വാധീനം, നിർബന്ധം, പ്രലോഭനം, മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗങ്ങൾ അല്ലെങ്കിൽ വിവാഹം […]

ഉത്തർ പ്രദേശ്ല ലഖിംപൂർ ഖേരി ജില്ലയിൽ ദൈവദാസൻമാർ അറസ്റ്റിൽ

പെർസിക്യൂഷൻ റിലീഫ് അടിയന്തര‼️ പ്രാർത്ഥനാ അഭ്യർത്ഥന: പാസ്റ്റർ ധരംവീർ, പാസ്റ്റർ പോൾ, മറ്റ് ചിലരെയും ഉത്തർപ്രദേശ് സംസ്ഥാനത്തെ ലഖിംപൂർ ഖേരി ജില്ലയിലെ ചന്ദൻ ചൗക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പാസ്റ്റർ രഞ്ജിത് ഞങ്ങളെ അറിയിച്ചു. സഭ ഈ സാഹചര്യത്തിനായി പ്രാർത്ഥിക്കുക. ദൈവത്തിന്റെ പൂർണ്ണമായ ഹിതം നിറവേറട്ടെ. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പോലീസ് സ്റ്റേഷനിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദൈവം അവർക്ക് ജ്ഞാനവും അറിവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുക. തീയതി : 13/5/25 പീഡനത്തിനിരയായ ക്രിസ്ത്യാനികൾക്കുള്ള ഹെൽപ്പ്‌ലൈൻ : 1800-1234-461

CALL TOLL FREE

1800-1234-461

Copyright © 2017 Persecution Relief | All rights reserved. Privacy Policy
Translate »
error: PR Says Content is Protected !!